ഒാർമ്മയില്ലേ ആ പഴയ പാഠങ്ങൾ? ചൊല്ലിപ്പഠിച്ചും തല്ലിപ്പഠിപ്പിച്ചും നമ്മളെ
വളർത്തി വലുതാക്കിയ ആ പാഠപുസ്തകങ്ങൾ? തുപ്പലുതൊട്ടും മഷിത്തണ്ടും
കള്ളിത്തണ്ടുമുരച്ചും നമ്മൾ മായ്ച്ചെഴുതിയ മരച്ചട്ടയുള്ള സ്ലേറ്റ് ? ഇലാസ്റ്റിക്കും
റബ്ബർബാന്റുമിട്ട് തോളിലേറ്റിയും നെഞ്ചിലടുക്കിയും നമ്മൾ ചുമന്ന പുസ്തകക്കൂട്ടങ്ങൾ...